നവകേരള നിര്‍മിതിയുടെ സന്ദേശവുമായി മലയാള മനോരമയുടെ 'പുനര്‍ജ്ജനി'
പുനർജനിയുടെ പൊരുൾ തേടുന്ന കേരളത്തിന് ഉണർത്തുപാട്ടുമായി മലയാള മനോരമയുടെ 'കലാക്ഷേത്രം' ഒരുങ്ങുന്നു. പ്രളയത്തിനു ശേഷമുള്ള കേരളത്തിന്റെ പുതുയുഗപ്പിറവിയുടെ കേളികൊട്ട് ഈ ഹൃദയക്ഷേത്രത്തിൽ ഉയരും. ദുബായ് അൽ നാസർ ലീഷർ ലാൻഡിൽ 16നാണ് മലയാളക്കരയുടെ പ്രതീക്ഷകളുടെ 'പുനർജനി'.
കേരളത്തിലെ നൂറോളം കോളജുകളുടെ പൂർവവിദ്യാർഥി കൂട്ടായ്മയായ അക്കാഫ് വൊളന്റിയർ ഗ്രൂപ്പുമായി കൈകോർത്താണ് കലാകേരളത്തിന്റെ ജൈത്രയാത്ര. എമിറേറ്റ്സ് റെഡ്ക്രസന്റും ഒപ്പമുണ്ട്. പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തെ കൈപിടിച്ചുയർത്താൻ മുന്നിട്ടിറങ്ങിയ യഥാർഥ നായകന്മാരെ വേദിയിൽ ആദരിക്കും. രാവിലെ ഒൻപതിന് കലകളുടെ അപൂർവ സുപ്രഭാതത്തിൽ 'പുനർജനി'യുടെ ഭദ്രദീപം തെളിയും. തിരുവാതിര കളി, സിനിമാറ്റിക് ഡാൻസ്, കുട്ടികളുടെ പെയിന്റിങ് തുടങ്ങിയവയ്ക്കു രാവിലെ തുടക്കം കുറിക്കും. കേരളം ഉയിർത്തെഴുന്നേൽക്കുന്ന സാംസ്കാരിക ഘോഷയാത്ര വൈകിട്ട് അഞ്ചിന് ആരംഭിക്കും. വേണാടും കൊച്ചിയും കോലത്തുനാടുമൊക്കെ ഘോഷയാത്രയിൽ പുനർജനിക്കും.
കളരിയും കഥകളിയും കുഞ്ചന്റെ കച്ചമണിക്കിലുക്കവുമെല്ലാം ഇതിൽ ഓളമിടും. തുടർന്നു കേരളത്തിൽ രക്ഷാപ്രവർത്തനം നടത്തിയ വൊളന്റിയർമാരെ ആദരിക്കും. ഗാനസന്ധ്യയിൽ ഉണ്ണിമേനോൻ, ജാസി ഗിഫ്റ്റ്, കെ.എസ്.ഹരിശങ്കർ, സംഗീത ശ്രീകാന്ത് തുടങ്ങിയവർ ഈണങ്ങളുടെ അപൂർവ ലോകമൊരുക്കും. ഡി ഫോർ ഡാൻസ് ജേതാവ് ആര്യാ ബാലകൃഷ്ണന്റെയും സംഘത്തിന്റെയും നൃത്ത പരിപാടിയുമുണ്ടാകും.
Dubai— UAE residents can donate relief materials to rebuild floodbattered Kerala in an initiative organised by the Emirates Red Crescent and an Indian Volunteer Group. On Thursday, All Kerala College Alumnis Federation (Akcaf) volunteer group announced partnering in an one-month aid initiative with the Emirates Red Crescent.
On Thursday, All Kerala College Alumnis Federation (Akcaf) volunteer group announced partnering in an one-month aid initiative with the Emirates Red Crescent.
Read More© 2017 candid. All rights reserved | Design by W3layouts